ബംഗളൂരു: അപ്പാർട്മെന്റ് വാങ്ങുന്നവരുടെയും ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർണാടകയിലുടനീളം പുതിയ ഏകീകൃത നിയമം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ അറിയിച്ചു. പുതിയ നിയമം കർണാടക റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് റൂൾസ്-2017ന് വിധേയമാക്കുമ്പോൾ നിലവിലെ കർണാടക അപ്പാർട്മെന്റ് ഉടമസ്ഥാവകാശ നിയമം-1972 ഇല്ലാതാവും.
അപ്പാർട്മെന്റിനെ അടിസ്ഥാനമാക്കിയുള്ള സ്ഥാവരസ്വത്ത് പ്രവർത്തനങ്ങൾ കൂടുതലുള്ള ബംഗളൂരുവിന് ഇത് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവിൽ സ്വത്ത് ഉടമസ്ഥാവകാശം ഉറപ്പാക്കുന്നത് സംബന്ധിച്ച് ബസവനഗുഡി ബി.ജെ.പി എം.എൽ.എ എൽ.എ. രവി സുബ്രഹ്മണ്യ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ശിവകുമാർ ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.