ബംഗളൂരു: യശ്വന്തപുരം മാരിബ് ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ബദ്രിയയിലെ വിദ്യാർഥികളുടെ പഠന നിലവാരം, ഹാജർ മുതലായവ രക്ഷിതാക്കൾക്ക് തത്സമയം വീക്ഷിക്കാൻ കഴിയുന്ന ആപ്ലിക്കേഷൻ ലോഞ്ചും ഹാപ്പി പാരന്റിങ് ക്ലാസും സംഘടിപ്പിച്ചു. പ്രസിഡന്റ് അബൂബക്കർ ഹാജിയുടെ സാന്നിധ്യത്തിൽ സെക്രട്ടറി വി.കെ. അബ്ദുൽ നാസിർ ഹാജി ആപ്പ് ലോഞ്ചിങ് ഉദ്ഘാടനം നിർവഹിച്ചു.
ആപ്ലിക്കേഷന്റെ പ്രവർത്തന രീതി പ്രധാന അധ്യാപകൻ അബ്ദുൽ സമദ് വാഫി വിശദീകരിച്ചു. ‘ഹാപ്പി പാരന്റിങ്’ എന്ന വിഷയത്തിൽ ആസിഫ് വാഫി റിപ്പൺ ക്ലാസെടുത്തു . ഫൈസൽ തലശ്ശേരി, ഫാസിൽ ടോപ് ടെൻ, റിയാസ് ക്വാളിറ്റി, മഹ്മൂദ് വി.കെ, സജീർ എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.