ശ്രീ ​മ​ണി​ക​ണ്ഠ സേ​വാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​പേ​ക്ഷ​ക​ൾ

ഭാ​ര​വാ​ഹി​ക​ൾ നോ​ർ​ക്ക ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്തി​ന്

കൈ​മാ​റു​ന്നു

നോ​ർ​ക്ക കാ​ർ​ഡി​ന് അ​പേ​ക്ഷ​ക​ൾ കൈ​മാ​റി

ബം​ഗ​ളൂ​രു: നോ​ർ​ക്ക​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച ശ്രീ ​മ​ണി​ക​ണ്ഠ സേ​വാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച കേ​ര​ള സ​ർ​ക്കാ​റി​ന്റെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യു​ള്ള നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു​ള്ള നാ​ലാം​ഘ​ട്ട അ​പേ​ക്ഷ​ക​ൾ പ്ര​സി​ഡ​ന്റ് സ​ജി ചൈ​ത​ന്യ, സെ​ക്ര​ട്ട​റി വി. ​വി​നോ​ദ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി കെ. ​മ​ധു, ട്ര​ഷ​റ​ർ ബി.​എം. സു​നേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് നോ​ർ​ക്ക ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ച്ചു.

2000ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സം​ഘ​ട​ന​യി​ൽ 400 കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​ണ്. 18 മു​ത​ൽ 70 വ​യ​സ്സു​വ​രെ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് 372 രൂ​പ​യു​ടെ ഒ​റ്റ​ത്ത​വ​ണ പ്രീ​മി​യ​ത്തി​ലൂ​ടെ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് അ​പ​ക​ട മ​ര​ണ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. ഭാ​ഗി​ക​മാ​യ അം​ഗ​വൈ​ക​ല്യ​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ വ​രെ​യു​മാ​ണ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് നേ​രി​ട്ടോ www.norkaroots.org എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യോ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ മു​ഖാ​ന്ത​ര​മോ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ൽ ചേ​രാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 080-25585090 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.  

Tags:    
News Summary - Applications for Norka Card have been handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.