ബംഗളൂരു: പ്രാദേശിക മാധ്യമപ്രവർത്തകനായ അഷ്റഫ് അലി കുഞ്ഞിയെ ബെൽത്തങ്ങാടിയിൽ സ്ഥാനാർഥിയാക്കി ജെ.ഡി-എസ്. പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ചയായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. തുടർന്ന് പാർട്ടി നേതാക്കളിൽനിന്ന് ബി ഫോം സ്വീകരിച്ച് ഉച്ചയോടെ പത്രിക സമർപ്പിച്ചു.
ബി.ജെ.പിയുടെ ഹരീഷ് പൂഞ്ഞയാണ് ബെൽത്തങ്ങാടിയിലെ സിറ്റിങ് എം.എൽ.എ. രക്ഷിത് ശിവറാം (കോൺഗ്രസ്), അക്ബർ ബെൽത്തങ്ങാടി (എസ്.ഡി.പി.ഐ) തുടങ്ങിയവരും മത്സരത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.