ബംഗളൂരു: ഡിസൈന്‍ സങ്കല്പങ്ങള് പരിചയപ്പെടുത്താനും ജനകീയമാക്കാനും ലക്ഷ്യമിട്ട് കോഴിക്കോട് അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ബംഗളൂരുവിലെ ചിത്രകലാ പരിഷത്തില്‍ സംഘടിപ്പിച്ച അവനി പ്രദര്‍ശനം സമാപിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാല്പതോളം അധ്യാപകരും ഇരുന്നൂറിലേറെ വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ വിവിധ ആശയങ്ങളാണ് മൂന്നു ദിവസത്തെ പ്രദര്‍ശനത്തിലുണ്ടായിരുന്നത്.
‘നാം നമ്മെ എവിടെയാണ് അടയാളപ്പെടുത്തുന്നത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ നഗരങ്ങളുടെയും തെരുവുകളുടെയും രേഖാചിത്രങ്ങള്‍, കെട്ടിടങ്ങളുടെയും വീടുകളുടെയും മാതൃകകള്‍, കളിമണ്‍ ശില്പങ്ങള്, ഇന്സ്റ്റലേഷന്, ഗെയിമുകള്‍, വിഡിയോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, പോസ്റ്ററുകള്‍, കാലിഗ്രഫി, ഓറിഗാമി എന്നിവ കാണികളെ ആകര്‍ഷിച്ചു.
കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ടോണി ജോസഫ്, രവീന്ദ്ര കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രഫ. ആന്റോ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓറിഗാമി ശില്പശാലയും നടന്നു. കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് ബംഗളൂരുവില്‍ പ്രദര്‍ശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.