ബംഗളൂരു: ഡിസൈന്‍ സങ്കൽപങ്ങള് ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് അവനി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന എക്സിബിഷൻ ചിത്രകലാ പരിഷത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കും.
വെള്ളി വൈകീട്ട് അഞ്ചിന് സഞ്ജയ് മോഹി ഉദ്ഘാടനം നിർവഹിക്കും. ടോണി ജോസഫ് അധ്യക്ഷത വഹിക്കും. പ്രഫ. റോജര്‍ കോന മുഖ്യാതിഥിയാകും. ജോമി ജോസഫ്, ഡോ. സൗമിനി രാജ തുടങ്ങിയവർ സംസാരിക്കും.
കഴിഞ്ഞ മൂന്നു വര്‍ഷമായി നാൽപതോളം അധ്യാപകരും ഇരുന്നൂറോളം വിദ്യാര്‍ഥികളും ചേർന്നൊരുക്കിയ വിവിധ വര്‍ക്കുകളാണ് പ്രദര്‍ശനത്തിനുള്ളത്.
വിവിധ നഗരങ്ങളുടെയും തെരുവുകളുടെയും രേഖാചിത്രങ്ങള്‍, കെട്ടിടങ്ങളുടെയും വീടുകളുടെയും വിവിധ മോഡലുകള്‍, കളിമണ്‍ ശിൽപങ്ങള്, ഇന്‍സ്റ്റലേഷനുകള്‍, ഗെയിമുകള്‍, വിഡിയോകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, പോസ്റ്ററുകള്‍, കാലിഗ്രഫി, ഓറിഗാമി വര്‍ക്കുകള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടാവും. കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂര്‍ നഗരങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് ബംഗളൂരുവിലെ പ്രദര്‍ശനം. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.