മംഗളൂരു: കർണാടക സംസ്ഥാന ബജറ്റ് ചർച്ചയിൽ നിയമസഭ സാമാജികർ നടത്തുന്ന പ്രസംഗം ഉൾക്കാഴ്ചയുള്ളതാവാൻ ഏകദിന ബോധവത്കരണ ക്ലാസ് നടത്തുമെന്ന് നിയമസഭ സ്പീക്കർ മംഗളൂരു എം.എൽ.എ യു.ടി. ഖാദർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഈ മാസം ഒമ്പതിന് ബംഗളൂരു ഐ.ഐ.എമ്മിലാണ് പരിപാടി. ബജറ്റ് സമ്മേളനം ഈ മാസം 12 മുതൽ 23 വരെ നടക്കും.
എം.എൽ.എമാരും എം.എൽ.സിമാരും പങ്കെടുക്കേണ്ട ക്ലാസിൽ വിദഗ്ധർ നയിക്കും. നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പട്ടീൽ, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മുഖ്യ പ്രഭാഷണങ്ങൾ നടത്തും.
ലെജിസ്ലേറ്റിവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി ഉദ്ഘാടനം നിർവഹിക്കും. സഭ രാവിലെ 11ന് പകരം ഒമ്പതിന് ആരംഭിക്കും.
നേരത്തേ തുടങ്ങുന്നതിലൂടെ ചോദ്യോത്തര വേള ദീർഘിപ്പിക്കാനും സഭനടപടികൾക്ക് സാവകാശം ലഭിക്കാനും സഹായകമാവുമെന്ന് ഖാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.