മംഗളൂരു: പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ സ്ത്രീയോട് മോശമായി പെരുമാറിയ ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. മംഗളൂരു കാവൂർ സ്റ്റേഷനിലെ കെ. സന്തോഷിനെതിരെയാണ് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിന്റെ നടപടി.
പരാതി സ്വീകരിക്കാതെ പുലഭ്യംപറഞ്ഞ് തിരിച്ചയച്ച പൊലീസുകാരൻ സ്ത്രീയുടെ മൊബൈൽ ഫോൺ നമ്പർ വാങ്ങിയിരുന്നു. ഫോണിലേക്ക് സഭ്യമല്ലാത്ത സന്ദേശങ്ങൾ അയക്കുകയും പുറത്തുപറഞ്ഞാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സഹികെട്ടാണ് കമീഷണർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.