ഓവുചാലിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയ സംഭവം: അഞ്ചുപേർ അറസ്റ്റിൽ

ബംഗളൂരു: ഹാവേരിയിൽ പഴയ ബാലറ്റ് പെട്ടികൾ റോഡരികിലെ ഓവുചാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഹാവേരി സ്വദേശികളായ സന്തോഷ്, ഗണേഷ്, മുത്തപ്പ, കൃഷ്ണ, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഹാവേരിയിലെ എ.പി.എം.സി ഗോഡൗണിൽ നിന്ന് ബാലറ്റ് പെട്ടികൾ മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

ഹാവേരി ജില്ലയിലെ ഷിഗാവ് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്നാണ് റോഡരികിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയത്.ഇവ ഇരുമ്പിന്റെ പഴയ ബാലറ്റ് പെട്ടികളായിരുന്നു. പഴയതായതിനാൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് റവന്യൂ അധികൃതർ വ്യക്തമാക്കിയിരുന്നു. തഹസിൽദാരുടെ ഓഫിസിൽനിന്ന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

Tags:    
News Summary - Ballot boxes were found in the drainage: Five people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.