ബംഗളൂരു: ബംഗളൂരു -ചെന്നൈ അതിവേഗ പാത നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ശിവമൊഗ്ഗയിൽ 18 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവമൊഗ്ഗ, ബെള്ളാരി, ചിത്രദുർഗ, ഹാസൻ, ചിക്കമഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിലൂടെ കടന്നുപോകുന്ന 300 കിലോമീറ്റർ പാതക്ക് 6,200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ബംഗളൂരു -ചെന്നൈ അതിവേഗപാത വരുന്നതോടെ ഇരു നഗരങ്ങൾക്കും ഇടയിലെ യാത്രാദൂരത്തിൽ രണ്ടു മണിക്കൂർ കുറവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കർണാടകയിൽ മൂന്ന് ലക്ഷം കോടിയുടെ ദേശീയപാത വികസന പ്രവൃത്തികൾ പുരോഗതിയിലാണ്. ഒന്നര ലക്ഷം കോടിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.