ബംഗളൂരു: ബംഗളൂരുവിനെയും ഹുബ്ബള്ളി-ധാർവാഡിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ബെളഗാവിയിലേക്ക് നീട്ടും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ റെയിൽവേ ബോർഡിന് നൽകിയ നിർദേശം റെയിൽവേ അംഗീകരിക്കുകയായിരുന്നു. റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ് ഉടൻ വരും.
നവംബർ അവസാനത്തോടെ പുതിയ തീരുമാനം നടപ്പാകും. ബെളഗാവിയിലേക്ക് ഈ ട്രെയിൻ നീട്ടണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം ബംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ നിന്ന് പുലർച്ച 5.45ന് പുറപ്പെട്ട് ഉച്ചക്ക് 1.30ന് ബെളഗാവയിൽ എത്തും.
ബെളഗാവിയിൽ നിന്ന് ഉച്ചക്ക് രണ്ടിന് തിരിച്ച് ബംഗളൂരുവിൽ രാത്രി 10.10ന് എത്തും. ഇതിലൂടെ ബംഗളൂരുവും ബെളഗാവിയും തമ്മിലെ യാത്രാസമയത്തിൽ രണ്ടുമണിക്കൂർ കുറയും. 600 കിലോമീറ്ററിലധികം ദൂരം താണ്ടാൻ വന്ദേഭാരതിന് 7.45 മണിക്കൂർ സമയമാണ് ആവശ്യം. ട്രെയിൻ ബംഗളൂരുവിൽനിന്ന് ധാർവാഡിലേക്ക് 5.35 മണിക്കൂർ കൊണ്ട് എത്തിച്ചേരും. ബെളഗാവി ജില്ലയിലെ ലോണ്ടയിൽ സ്റ്റോപ്പുണ്ടാകും.
ബംഗളൂരുവില്‍നിന്ന് ധാര്‍വാഡിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ജൂൺ 26നാണ് തുടങ്ങിയത്. കര്‍ണാടകയിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാണിത്. ധാര്‍വാഡിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഏറെ ഗുണകരമാണ് ട്രെയിൻ. ചൊവ്വാഴ്ചകളില്‍ ഒഴികെ എല്ലാ ദിവസവുമാണ് സര്‍വിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.