ബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഞായറാഴ്ച ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഏരിയ കൺവെൻഷനുകളുടെ പരിസമാപ്തി കൂടിയാണ് ഈ സംഗമം.
ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന സമ്മേളനത്തിൽ പണ്ഡിതൻ ഹാരിസ് ബിൻ സലീം പ്രമേയാവതരണം നടത്തും. തുടർന്ന് വിജ്ഞാന സദസ്സിൽ, ‘മരണം വിളിപ്പാടകലെ’ എന്ന വിഷയത്തിൽ നിസാർ സ്വലാഹി, ‘നോമ്പിന്റെ ലക്ഷ്യം’ എന്ന വിഷയത്തിൽ ഫിറോസ് സ്വലാഹി, ‘ഖുർആനിനെ ചേർത്തുപിടിക്കാം’ എന്ന വിഷയത്തിൽ ബിലാൽ കൊല്ലം എന്നിവർ സംസാരിക്കും. കുട്ടികളുടെ സർഗാത്മകത മാറ്റുരക്കുന്ന ‘റയ്യാൻ സർഗ വിരുന്ന്’ അംജദ് മദനി നയിക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഉച്ചക്ക് രണ്ടിന് സംഗമ നഗരിയിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.