ബംഗളൂരു: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ഓണക്കാല യാത്രതിരക്ക് കണക്കിലെടുത്ത് സ്പെഷൽ ട്രെയിൻ അനുവദിച്ചു. 13 എ.സി ത്രീ ടയർ ഇക്കോണമി കോച്ചുകളും രണ്ട് ലഗേജ് കം ജനറേറ്റർ -ബ്രേക്ക് വാനുമടങ്ങുന്ന സ്പെഷൽ ട്രെയിൻ ചൊവ്വാഴ്ച മുതൽ സർവിസ് ആരംഭിക്കും.
ബംഗളൂരു എസ്.എം.വി.ടി -കൊച്ചുവേളി -ബംഗളൂരു എസ്.എം.വി.ടി (06239/ 06240) സ്പെഷൽ ട്രെയിനാണ് അനുവദിച്ചത്. ഇരുവശത്തേക്കുമായി 26 സർവിസുകൾ നടത്തും. ആഗസ്റ്റ് 20, 22, 25, 27, 29, സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിൽ ബംഗളൂരുവിൽനിന്നും ആഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിൽ കൊച്ചുവേളിയിൽനിന്നുമാണ് സർവിസ്. സ്ലീപ്പർ കോച്ചുകളുണ്ടാവില്ല.
ബംഗളൂരു എസ്.എം.വി.ടി -കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ് (06239) എസ്.എം.വി.ടിയിൽനിന്ന് രാത്രി ഒമ്പതിന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 2.15ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി -ബംഗളൂരു എസ്.എം.വി.ടി സ്പെഷൽ എക്സ്പ്രസ് (06240) കൊച്ചുവേളിയിൽനിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ബംഗളൂരുവിലെത്തും. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.