ബംഗളൂരു: ബംഗളൂരു മെട്രോ സിറ്റി ക്ലബ് ഓണാഘോഷം ജാലഹള്ളി എയർ ഫോർസ് സ്റ്റേഷൻ കമ്യൂണിറ്റി ഹാളിൽ വിപുലമായ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു.
പൊതുസമ്മേളനത്തിൽ കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. എം.ഒ. വർഗീസ് മുഖ്യാതിഥിയായി. സെക്രട്ടറി പി.ടി. മാധവൻ, ബി.എം.സി.സി സ്ഥാപകൻ ടി.എസ്. അരുൺദാസ്, വിഷ് അനിൽ എന്നിവർ ആശംസ നേർന്നു. ചടങ്ങിൽ വയനാട് ദുരന്തത്തിൽ സ്തുത്യർഹമായ ബെയ്ലി പാല നിർമാണ പ്രവർത്തനത്തിലൂടെ പ്രശംസനേടിയ മേജർ സീത അശോക് ഷെൽകെയെയും രക്ഷാദൗത്യത്തിൽ ഏർപ്പെട്ട 50 ജവാന്മാരെയും ആദരിച്ചു. കേരളത്തിലെ ജനങ്ങളുടെ ഒത്താരുമയെ അവർ പ്രശംസിച്ചു.
പ്രമുഖ മലയാളി സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. ബി.എം.സി.സിയുടെ രക്തദാന ഗ്രൂപ് വഴി സേവനം നൽകിയവരെ ആദരിച്ചു. ഓട്ടൻതുള്ളൽ, കുച്ചുപ്പുടി, മോഹിനിയാട്ടം, തിരുവാതിര, നാടോടിനൃത്തം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
ഗായിക അനന്യയും അതിഥിയും പങ്കെടുത്ത ഗാനമേളയും വയലിനിസ്റ്റ് തോംസൺ തോമസിന്റെ അവതരണവും ശ്രദ്ധനേടി. സനൽദാസ് സ്വാഗതവും നീതു കൃഷ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.