ബംഗളൂരു: വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര നൽകുന്ന ശക്തി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി കോൺഗ്രസ് വനിത എം.എൽ.എയായ രൂപകല ബസോടിച്ചത് വിവാദത്തിൽ. സ്ത്രീകൾക്ക് പ്രചോദനമാകാനാണ് താൻ വാഹനമോടിച്ചതെന്ന് കെ.ജി.എഫ് മണ്ഡലത്തിലെ എം.എൽ.എ പറഞ്ഞു. എന്നാൽ, ഇവർക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്നാണ് പരാതിയുയർന്നത്.
എം.എൽ.എ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. എം.എൽ.എയുടെ സമീപത്തുനിന്ന് ബസ് ഡ്രൈവർ നിർദേശം നൽകുന്നതും കാണാം. 100 മീറ്ററോളം ദൂരം എം.എൽ.എ വാഹനമോടിച്ചു. ബസിൽ യാത്രക്കാരുമുണ്ടായിരുന്നു. കാഴ്ചക്കാരായി ചുറ്റും ആളുകളുമുണ്ടായിരുന്നു. മറ്റ് വാഹനങ്ങളിൽ ബസ് ഇടിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, ഇത് എം.എൽ.എ നിഷേധിച്ചു. കെ.ജി.എഫ് മണ്ഡലത്തിലെ കുവെംപു ബസ് സ്റ്റാൻഡിൽ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.