ബംഗളൂരു: ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) 3673 പൗരകർമികരെ (ശുചീകരണ തൊഴിലാളികൾ) കൂടി നിയമിക്കുന്നു. നിലവിലുള്ള തൊഴിലാളികൾ വിരമിച്ച ഒഴിവിലേക്കാണിത്. ബി.ബി.എം.പിയുടെ സേവനവേതനവ്യവസ്ഥയിൽ നിലവിൽ 18,500 ശുചീകരണ തൊഴിലാളികളാണുള്ളത്.
നിലവിലുള്ള ആരോഗ്യ-സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളിൽ തൊഴിലാളികൾ തൃപ്തരല്ല. ഇവ കാലോചിതമായി പരിഷ്കരിക്കണമെന്നാണ് അവരുടെ ആവശ്യം. ഇതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ശുചീകരണ തൊഴിലാളികൾ കഴിഞ്ഞ ജൂലൈ ഒന്നുമുതൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു. ഇതോടെയാണ് 11,136 ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
തങ്ങളെ സർക്കാർ ശമ്പളവ്യവസ്ഥയിലാക്കി സ്ഥിരപ്പെടുത്തുകയെന്നത് തൊഴിലാളികളുടെ ഏറെ കാലമായുള്ള ആവശ്യമാണ്. നേരിട്ട് തൊഴിലാളികളായി തിരഞ്ഞെടുക്കപ്പെടുകയും എന്നാൽ തദ്ദേശസ്ഥാപനങ്ങളിലൂടെ റഗുലറൈസ് ചെയ്യപ്പെടാതിരിക്കുകയും ചെയ്ത തൊഴിലാളികൾ ഏറെ ദുരിതത്തിലായിരുന്നു.
ബി.ബി.എം.പി അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളിലെ തൊഴിലാളികളടക്കമുള്ള ഇവർ ഇതുവരെ സംസ്ഥാനതലത്തിൽ സ്ഥിരപ്പെട്ടിരുന്നില്ല. സേവനവേതന മേഖലയിലടക്കം ഇത് തൊഴിലാളികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. റഗുലറൈസ് ചെയ്യാനുള്ള തീരുമാനം വന്നതോടെ ഇവർക്ക് നിശ്ചിത തുക വേതനമായി ലഭിക്കും. ജോലി സ്ഥിരവുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.