ബംഗളൂരു: നഗരത്തിൽ തിരക്കേറിയ മേഖലകളിൽ 11 ആകാശ നടപ്പാതകൾ (സ്കൈ വാക്ക്) നിർമിക്കാൻ ബി.ബി.എം.പി പദ്ധതി. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) ആകാശ നടപ്പാതകൾ നിർമിക്കാനാണ് തീരുമാനം. ടാങ്ക് ബങ്ക് റോഡ്, ചൗതേശ്വരി അണ്ടർ പാസ്, കൈകൊണ്ടരഹള്ളി ജങ്ഷൻ, തുമകൂരു റോഡിലെ ആർ.എം.സി യാർഡ്, ഔട്ടർ റിങ് റോഡിലെ എൻ.സി.സി അപാർട്ട്മെന്റ്, ഔട്ടർ റിങ് റോഡിലെ ബാഗ്മനെ ടെക് പാർക്ക്, ഹൂഡി ജങ്ഷൻ, ഓൾഡ് മദ്രാസ് റോഡിൽ ജി.ആർ.ടി ജ്വല്ലേഴ്സിന് സമീപം, ഓൾഡ് എയർപോർട്ട് റോഡിൽ കാൾട്ടൺ ടവർ, മൈസൂരു റോഡിൽ ബെൽ മേഖല, സർജാപുർ റോഡിൽ കൃപാനിധി കോളജ് എന്നിവിടങ്ങളിലാണ് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ നടപ്പാലം നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.