പൂന്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടി കാണിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്; യുവതിയും ഭർത്താവും പൊലീസ് പിടിയിൽ

ബെംഗളുരു: വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികൾ പൊലീസ് പിടിയിൽ. കെ.സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരി(38) എന്നിവരാണ് പൊലീസ് പിടിയിലായത്. ബെംഗളൂരുവിലെ എം.എസ്.ആർ നഗറിലെ വസതിയിൽ ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.

ഊർമിള താൻ വളർത്തുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള വിവിധയിനം ചെടികൾ കാണിച്ച് വിഡിയോകളും ഫോട്ടോകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരുടെ ശ്രദ്ധയിൽ കഞ്ചാവ് ചെടികൾ പെട്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷിച്ചെത്താൻ സാധ്യതയുണ്ടെന്ന് ബന്ധു ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ 54 ഗ്രാം പൊലീസ് കണ്ടെത്തുകയായിരുന്നു. ലാഭമുണ്ടാക്കാനായി കഞ്ചാവ് വിൽക്കാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.

Tags:    
News Summary - bengaluru-couple-arrested-for-growing-weed-as-home-decor-on-balcony-after-facebook-post-goes-viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.