ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12677) ഫെബ്രുവരി 11ന് വഴിതിരിച്ചുവിടുമെന്ന് റെയിൽവേ. സേലം റെയിൽവേ ഡിവിഷനു കീഴിൽ പാത നവീകരണത്തെ തുടർന്നാണ് മാറ്റം.
കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിനിന് പതിവ് ഷെഡ്യൂൾ പ്രകാരം 6.22ന് ബംഗളൂരു കന്റോൺമെന്റിലും 6.37ന് കാർമലാരത്തും 7.19ന് ഹൊസൂരിലും 8.38ന് ധർമപുരിയിലുമാണ് സ്റ്റോപ്പുള്ളത്. ഫെബ്രുവരി 11ന് ഈ ട്രെയിൻ ഹൊസൂർ-സേലം പാതക്കു പകരം കെ.ആർ പുരം-ബംഗാർപേട്ട്-സേലം വഴിയാണ് പോകുക.
ബംഗളൂരു കന്റോൺമെന്റ് കഴിഞ്ഞാൽ പിന്നീട് സേലത്തു മാത്രമേ സ്റ്റോപ്പുണ്ടായിരിക്കൂ. 10.02ന് സേലത്തെത്തും. 11ന് രാവിലെ 9.10ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം- കെ.എസ്.ആർ ബംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് (12678) 10.10നാണ് സർവിസ് ആരംഭിക്കുകയെങ്കിലും റൂട്ടിൽ മാറ്റമില്ല.
പതിവുപോലെ സേലം-ധർമപുരി-ഹൊസൂർ-കാർമലാരം വഴി സർവിസ് നടത്തും. ഫെബ്രുവരി ആറിന് പുറപ്പെടുന്ന എറണാകുളം-പുണെ പ്രതിവാര എക്സ്പ്രസ് (11098) ഗോവ മേഖലയിൽ വഴിതിരിച്ചുവിടും. സർവോർഡം, കൂലം, കാസ്ൽ റോക്ക്, ലോണ്ട, ബെളഗാവി, ഘട്ടപ്രഭ, മിറാജ് സാങ്ളി, കരാട്, സതാര സ്റ്റേഷനുകൾ ഒഴിവാക്കി മഡ്ഗോവ, പനവേൽ, കല്യാൺ, ലോണവാല വഴി പുണെയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.