ബംഗളൂരു: കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ ചർച്ചയുടെ ഭാഗമായി കഥാവായനയും സംവാദവും ഞായറാഴ്ച നടക്കും. സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ എഴുതിയ ‘ജ്ഞാനസ്നാനം’ എന്ന കഥയുടെ പശ്ചാത്തലത്തിൽ കാലത്തെ അതിജീവിക്കാൻ കെൽപ്പുള്ള കഥകൾ എന്ന വിഷയത്തെക്കുറിച്ച് നിരൂപകനും അധ്യാപകനുമായ പ്രഫ. കെ.വി. സജയ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. മുൻ പ്രസിഡന്റും സാഹിത്യ വിഭാഗം ചെയർമാനുമായ എം.എസ്. ചന്ദ്രശേഖരൻ ചർച്ച ഉദ്ഘാടനം ചെയ്യും. കവിതാലാപനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.