ബംഗളൂരു: തിരുവനന്തപുരം –ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവിസ് ആരംഭിക്കും എന്ന റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ പാളം തൊട്ടില്ല. എം.പിമാർക്ക് നേരത്തെ മന്ത്രി നൽകിയ ഉറപ്പാണിത്. ബെംഗളൂരു റൂട്ടിലെ യാത്രക്കാരുടെ സൗകര്യത്തിനും സമയോചിത സേവനത്തിനും നിർണായകമാകുന്ന തരത്തിൽ സെമി ഹൈസ്പീഡ് ട്രെയിൻ വേണമെന്നാണ് ആവശ്യം.
നേരത്തെ കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് റേക്ക് ഉപയോഗിച്ച് എറണാകുളം – ബെംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിനായി സർവിസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.