ക്വ​സ്റ്റ് ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫെ​സ്റ്റ് മ​ർ​ക്കി​ൻ​സ് പ്രി​ൻ​സി​പ്പ​ൽ ജാ​ഫ​ർ നൂ​റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക്വസ്റ്റ് ഫൗണ്ടേഷൻ തലാഷ് ആർട്ട് ഫെസ്റ്റിവൽ യുവ പ്രതിഭകളെ ആദരിച്ചു

ബം​ഗ​ളൂ​രു: ക്വ​സ്റ്റ് ഫൗ​ണ്ടേ​ഷ​ൻ ബം​ഗ​ളൂ​രു ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 150 വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ലാ​ഷ് ആ​ർ​ട്സ് ഫെ​സ്റ്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. സ്‌​കൂ​ളു​ക​ൾ, ഇ​ന്റ​ഗ്രേ​റ്റ​ഡ് സ്കൂ​ൾ ഓ​ഫ് സ​യ​ൻ​സ്, ഖു​ർ​ആ​ൻ അ​ക്കാ​ദ​മി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സ​ർ​ഗാ​ത്മ​ക​ത​യും വി​ദ്യാ​ഭ്യാ​സ​വും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ത​ലാ​ഷ് ആ​ർ​ട്സ് ഫെ​സ്റ്റി​ൽ 37 പ്രോ​ഗ്രാ​മു​ക​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ ഒ​ന്നി​ല​ധി​കം വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ ശാ​ക്തീ​ക​രി​ക്കു​ക​യും അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി ഒ​രു​ക്കു​ക​യു​മാ​ണ് ഈ ​ഫെ​സ്റ്റി​ലൂ​ടെ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ക്വ​സ്റ്റ് ഫൗ​ണ്ടേ​ഷ​ൻ ഫൗ​ണ്ട​ർ ജാ​ഫ​ർ അ​ഹ​മ്മ​ദ് നൂ​റാ​നി പ​റ​ഞ്ഞു. ത​ലാ​ഷ് ആ​ർ​ട്സ് ഫെ​സ്റ്റ് ക​ലാ​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ക മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ക്വ​സ്റ്റ് ഫൗ​ണ്ടേ​ഷ​നും ഇ​ട​യി​ൽ കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Quest Foundation Talash Art festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.