ബംഗളൂരു: വി.ഡി. സവർക്കർ ബീഫ് കഴിക്കുമായിരുന്നുവെന്ന് പ്രസംഗിച്ച ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. ബജ്റംഗ്ദള്‍ നേതാവും ആക്ടിവിസ്റ്റുമായ തേജസ് ഗൗഡയുടെ പരാതിയിലാണ് അറസ്റ്റ്.
പൊതുസ്ഥലത്ത് സംസാരിക്കുമ്പോള്‍ ആരോഗ്യമന്ത്രി കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. വീർ സവർക്കറിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവില്ല. ബ്രാഹ്മണനായ സവർക്കർ ബീഫ് കഴിച്ചിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. സവർക്കർ ഗോവധത്തെ എതിർത്തിരുന്നില്ല. ചിത്പവൻ ബ്രാഹ്മണനായിരുന്നുവെങ്കിലും ഒരു നോണ്‍ വെജിറ്റേറിയനായിരുന്നു. സവർക്കർ ബീഫ് കഴിക്കുകയും അത് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.