ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു– കണ്ണൂർ എക്സ്പ്രസ് ട്രെയിൻ (16511/16512 ) സർവിസിൽ റൂട്ടിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. യശ്വന്ത്പുർ സ്റ്റേഷനിലെ യാർഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. നവംബർ ഒന്നു മുതൽ 2025 മാർച്ച് 31 വരെയാണ് റൂട്ട് മാറ്റം നടപ്പാക്കുക. ഈ കാലയളവിൽ കണ്ണൂർ എക്സ്പ്രസ് എസ്.എം.വി.ടി ബംഗളൂരു- യശ്വന്ത്പുര റൂട്ട് വഴിയാണ് സർവിസ് നടത്തുക. നവംബർ ഒന്നിന് ട്രെയിൻ എസ്.എം.വി.ടി ബംഗളൂരുവിൽ നിന്ന് രാത്രി എട്ട് മണിക്കും
യശ്വന്ത്പൂരിൽ രാത്രി 9.25ന് എത്തി 9.45ന് പുറപ്പെടുകയും ചെയ്യും. മടക്ക യാത്രയിൽ ട്രെയിൻ കണ്ണൂരിൽ നിന്ന് പിറ്റേന്ന് വൈകീട്ട് 5.05ന് പുറപ്പെടുകയും യശ്വന്ത്പൂരിൽ രാവിലെ 06.10നും എസ്.എം.വി.ടി ബംഗളൂരു സ്റ്റേഷനില്‍ 07.45 മണിക്ക് എത്തിച്ചേരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.