ബംഗളൂരു: തദ്ദേശീയമായ മൾട്ടി ഫങ്ഷൻ റഡാർ നിർമിക്കുന്നതിന് കൊച്ചിൻ ഷിപ് യാർഡിൽനിന്ന് 850 രൂപയുടെ കരാർ നേടി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. നാവിക കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽനിന്ന് സുരക്ഷയൊരുക്കാൻ കഴിവുള്ളതാണ് കമ്പനി തദ്ദേശീയമായി നിർമിക്കുന്ന റഡാറുകളെന്ന് ബെൽ അധികൃതർ പറഞ്ഞു.
കപ്പലുകൾക്കുള്ള നാവിഗേഷനൽ കോംപ്ലക്സ് സിസ്റ്റം, തെർമൽ ഇമേജർ, വിനിമയ ഉപകരണങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ, ഗൺ കൺട്രോൾ സിസ്റ്റം തുടങ്ങിയവ നിർമിക്കുന്നതിന് കഴിഞ്ഞ മാസം 305 കോടി രൂപയുടെ കരാർ കമ്പനി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.