ബംഗളൂരു: ബെളഗാവി മുനിസിപ്പൽ കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ വ്യാഴാഴ്ച ബി.ജെ.പിക്ക് ജയം.സവിത കംബ്ലെ എതിരില്ലാതെ മേയറായപ്പോൾ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് അനന്ത് ചവാൻ മത്സരത്തിലൂടെ എത്തി. ബി.ജെ.പി കൗൺസിലർമാർ മുഴുവൻ കാവി തലപ്പാവ് ധരിച്ച സ്ഥാനാരോഹണ ചടങ്ങ് ജയ് ശ്രീറാം വിളിയിൽ മുഖരിതമായി.പട്ടികജാതി വനിതക്ക് സംവരണംചെയ്ത മേയർ പദവിയിൽ മത്സരിക്കാൻ കോൺഗ്രസിന് ആ വിഭാഗത്തിൽ അംഗങ്ങൾ ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പ് ഐകകണ്ഠ്യേനയായത്.
ഡെപ്യൂട്ടി മേയർ സ്ഥാനത്തെ വിജയിക്ക് 39 വോട്ടും എതിർ സ്ഥാനാർഥി കോൺഗ്രസിലെ ജ്യോതി കഡോൽകറിന് 20 വോട്ടും ലഭിച്ചു.റീജനൽ കമീഷണർ സഞ്ജയ് ഷെട്ടെണ്ണവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.