ബംഗളൂരു: ബെള്ളാരി ജില്ലയിലെ കുഡ്ലിഗി മണ്ഡലം ബി.ജെ.പി എം.എൽ.എയായ എൻ. യല്ലപ്പ ഗോപാലകൃഷ്ണ നിയമസഭാംഗത്വം രാജിവെച്ചു. ഇദ്ദേഹം ഉടൻ കോൺഗ്രസിൽ ചേരും. നിയമസഭ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെയെ കണ്ടാണ് രാജി സമർപ്പിച്ചത്.
അടുത്തിടെ ഇദ്ദേഹം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറുമായും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുമായും ചർച്ച നടത്തിയിരുന്നു. നേരത്തേ കോൺഗ്രസിൽ ആയിരുന്ന ഗോപാലകൃഷ്ണ, ചിത്രദുർഗ ജില്ലയിലെ മൊളഗാൽമുരു മണ്ഡലത്തിൽനിന്ന് 97, 99, 2004, 2008 വർഷങ്ങളിൽ എം.എൽ.എയായിരുന്നു. 2018ൽ സീറ്റ് കിട്ടാത്തതിനെ തുടർന്നാണ് അന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. മൊളഗാൽമുരുവിന് പകരം വിജയനഗര ജില്ലയിലെ കുഡ്ലിഗി സീറ്റ് ബി.ജെ.പി നൽകുകയും വിജയിക്കുകയുമായിരുന്നു. ഈ മാസംതന്നെ ബി.ജെ.പി എം.എൽ.എമാരായ പുട്ടണ്ണ, ബാബുറാവു ചിഞ്ചൻസുർ എന്നിവർ നിയമസഭാംഗത്വം രാജിെവച്ചിരുന്നു. കൂടുതൽ എം.എൽ.എമാർ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.