ബംഗളൂരു: മുൻ ആരോഗ്യമന്ത്രി ബി.ജെ.പി ചിക്കബല്ലാപുർ എം.പി കെ. സുധാകരൻ പൊലീസ് വിലക്ക് മറികടന്ന് മദ്യസൽക്കാരം നടത്തി. തന്റെ വിജയാഘോഷ പാർട്ടിയിലാണ് പരസ്യമായി മദ്യ വിതരണം നടത്തിയത്. ലോറികളില്‍ കൊണ്ടുവന്ന മദ്യക്കുപ്പികള്‍ ശേഖരിക്കാൻ ആളുകളുടെ നീണ്ട ക്യൂതന്നെ രൂപപ്പെട്ടു.
പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം. പരിപാടിയുടെ സുരക്ഷക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കണം എന്നാവശ്യപ്പെട്ട് എം.പി, പൊലീസ് അധികൃതർക്ക് എഴുതിയ കത്തിൽ മദ്യം വിളമ്പുമെന്ന് കൃത്യമായി പറഞ്ഞിരുന്നു. ‘‘ഉച്ച 12.30 മുതല്‍ സ്റ്റേജ് പരിപാടി ആരംഭിക്കും. അതില്‍ ഭക്ഷണവും മദ്യവും നല്‍കുന്നതായിരിക്കും’’ -എന്നായിരുന്നു ബി.ജെ.പി നേതാവ് പൊലീസിന് നല്കിയ ഔദ്യോഗിക കത്തില്‍ പറഞ്ഞിരുന്നത്.
പരിപാടിയില്‍ മദ്യം വിളമ്പരുതെന്ന് ബംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് സി.കെ. ബാബ എം.പിയോട് പറഞ്ഞിരുന്നു. നിർദേശം ലംഘിച്ചാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്കി. പരിപാടിയില്‍ മദ്യം വിളമ്പരുതെന്നും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കേസെടുക്കുമെന്നും സംഘാടകരോട് പറയുകയും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, മദ്യം വിളമ്പാൻ എക്സൈസ് വകുപ്പിന്റെ അനുമതി വാങ്ങുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.