ചോ​ദ്യ​ങ്ങ​ളും കോ​ൺ​ഗ്ര​സ് വ്യാ​ഖ്യാ​ന​വു​മാ​യി ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്റെ റോ​ഡ്ഷോ

ബം​ഗ​ളൂ​രു: ആ​രാ​ണ് ഇ​ൻ​ഡ്യ സ​ഖ്യ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി? ന​രേ​ന്ദ്ര മോ​ദി​യാ​വും ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി. നി​ങ്ങ​ൾ ജ​യി​ച്ചാ​ൽ അ​ഞ്ചു വ​ർ​ഷം അ​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​വു​മോ? -ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ ചൊ​വ്വാ​ഴ്ച ഹാ​വേ​രി മ​ണ്ഡ​ല​ത്തി​ലെ ബ്യ​ഡ​ഗി​യി​ൽ റോ​ഡ്ഷോ റാ​ലി​യി​ൽ ആ​രാ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്റെ ആ​ദ്യ​ക്ഷ​രം എ​ന്താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്? ക​റ​പ്ഷ​ൻ അ​ഥ​വാ അ​ഴി​മ​തി. അ​തു​മ​ല്ലെ​ങ്കി​ൽ ക​മീ​ഷ​ൻ.കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്ന് അ​തി​ജീ​വി​ക്കാ​ൻ രാ​ജ്യ​ത്തെ പ്രാ​പ്ത​മാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​പ്പോ​ലൊ​രു നേ​താ​വ് നി​ങ്ങ​ൾ​ക്ക് ഉ​ണ്ടെ​ങ്കി​ൽ പ​റ​യൂ.

രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, പി.​ചി​ദം​ബ​രം, ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, ഡി.​കെ.​ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത് ജാ​മ്യ​ത്തി​ന്റെ ബ​ല​ത്തി​ലാ​ണോ അ​ല്ലേ? ഇ​ൻ​ഡ്യ മു​ന്ന​ണി നേ​താ​ക്ക​ൾ ഒ​ന്നു​കി​ൽ ജ​യി​ലി​ൽ അ​ല്ലെ​ങ്കി​ൽ ബെ​യി​ലി​ൽ എ​ന്ന​താ​ണ് അ​വ​സ്ഥ. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി കെ​ജ്രി​വാ​ൾ പോ​ലും ഇ​തി​ൽ നി​ന്ന് മു​ക്ത​ന​ല്ല -ന​ഡ്ഡ പ​റ​ഞ്ഞു. മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് ഹാ​വേ​രി.മോ​ദി മോ​ദി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് ന​ഡ്ഡ​യെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ചെ​ണ്ട മേ​ള​ത്തോ​ടെ വ​ര​വേ​റ്റ​ത്. നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ.​അ​ശോ​ക, സ്ഥാ​നാ​ർ​ഥി എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.

Tags:    
News Summary - BJP national president's roadshow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.