ബംഗളൂരു: ബി.ജെ.പിയുടെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്നത് അപ്രായോഗികമാണ്. പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി നിലവിൽ വരുന്നതോടെ, ദേശീയ പാർട്ടികൾ മാത്രമേ നിലനിൽക്കൂവെന്നാണ് അവർ കരുതുന്നത്. ഫെഡറൽ ഘടന നിലനിൽക്കുന്നിടത്ത് അങ്ങനെ ചെയ്യാൻ പാടില്ലെന്നും എല്ലാവർക്കും തുല്യ അവസരം ലഭിക്കണമെന്നും ശിവകുമാർ പറഞ്ഞു. ഓപറേഷൻ ലോട്ടസ് (പ്രതിപക്ഷ എം.എൽ.എമാരെ പണം കൊടുത്ത് ബി.ജെ.പി ഇതര സർക്കാറുകളെ വീഴ്ത്തൽ) നടത്തിക്കൊണ്ട് ആരാണ് രാജ്യത്ത് കൂടുതൽ തെരഞ്ഞെടുപ്പിന് കാരണമായതെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 100 ദിവസത്തിനകവും നടത്തുന്നതിനുള്ള ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.