ബംഗളൂരു: കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ. 148 ഇലക്ട്രിക് ബസുകൾക്കാണ് ടാറ്റയുടെ ഉപകമ്പനിയായ ടി.എം.എൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊലൂഷൻസിന് കരാർ നൽകിയത്. നേരത്തേ ബി.എം.ടി.സി 921 ഇലക്ട്രിക് ബസുകൾക്ക് കരാർ നൽകിയിരുന്നു. അതിനു പുറമേയാണ് ഇപ്പോൾ പുതിയ ബസുകൾക്കായി കരാർ നൽകിയിരിക്കുന്നത്.
ബസിന്റെ അറ്റകുറ്റപ്പണി, ഓപറേഷൻ, ഡ്രൈവർ എന്നിവയുടെ ഉത്തരവാദിത്തം കമ്പനിക്കാണ്. സുസ്ഥിരവും കാര്യക്ഷമവുമായ പൊതുഗതാഗതമാണ് തങ്ങളുടെ ലക്ഷ്യമെന്നും യാത്രക്കാർക്ക് പരിസ്ഥിതി സൗഹൃദവും സൗകര്യപ്രദവുമായ സേവനം ലഭ്യമാക്കാൻ സഹായിക്കുമെന്നും ബി.എം.ടി.സി മാനേജിങ് ഡയറക്ടർ രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.