ബംഗളൂരു: ദൈനംദിന ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഡെയ്ലിയും ഇലക്ട്രോണിക്സ് ഹോം അപ്ലയൻസസ് ഉൽപന്നങ്ങളുടെ ശേഖരവുമായി ലുലു കണക്ടും അപ്പാരൽ വിഭാഗമായ റിയോ ഷോറൂമും ഇനി വൈറ്റ്ഫീൽഡിലും.
വൈറ്റ്ഫീൽഡ് വി.ആർ ബംഗളൂരു മാളിലാണ് ലുലു സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ ലുലുവിന്റെ പതിനഞ്ചാമത്തെ സ്റ്റോറാണിത്. 42,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയിലിയിൽ അരക്ഷത്തിലധികം ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷറഫ് അലിയുടെ സാന്നിധ്യത്തിൽ എക്സ്പ്രസ് ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഖാദർ ലുലു ഡെയ്ലിയുടെയും വി.ആർ സൗത്ത് ഏഷ്യ വൈസ് പ്രസിഡൻറ് വിജയ് ലുലു കണക്ടിന്റെയും മഹേന്ദ്ര ഹോംസ് വൈസ് പ്രസിഡൻറ് മഹേന്ദ്ര റിയോ സ്റ്റോറിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
വി.ആർ സൗത്ത് ഏഷ്യ ഡയറക്ടർ റോഷൻ ആനന്ദ്, ഗോപാലൻ ഗ്രൂപ് ഡയറക്ടർ പ്രഭാകർ, ലുലു ഗ്രൂപ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ. നിഷാദ്, ലുലു ഗ്രൂപ് ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ്, സി.എഫ്.ഒ കെ. സതീഷ്, ലുലു ഇന്ത്യ ബയിങ് ഹെഡ് ദാസ് ദാമോദരൻ, ലുലു ഇന്ത്യ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു കർണാടക റീജനൽ ഡയറ്ടകർ കെ.കെ. ഷെരീഫ്, റീജനൽ മാനേജർ കെ.പി. ജമാൽ, ലുലു വി.ആർ ബംഗളൂരു ജനറൽ മാനേജർ നൗഷാദ് കിഴക്കുപുറത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.