ബംഗളൂരു: നോണ്‍ -പ്രീമിയം ബസുകളില്‍ കര്‍ണാടക സര്‍ക്കാര്‍ സ്ത്രീയാത്രക്കാര്‍ക്കായി ശക്തി പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് ബി.എം.ടി.സി ബസുകളിലുണ്ടായ തിരക്ക് നിയന്ത്രിക്കാൻ അധികൃതർ സ്മാർട്ട് കാർഡ് കൊണ്ടുവരാനൊരുങ്ങുന്നു. നമ്മ മെട്രോയിലെ സ്മാർട്ട് കാർഡിന് സമാനമായ കാർഡ് അവതരിപ്പിക്കുകയാണ് ലക്ഷ്യം. ജൂണ്‍ 11നാണ് കര്‍ണാടകയില്‍ ശക്തി പദ്ധതി പ്രാബല്യത്തില്‍ വന്നത്.
ഇതേതുടര്‍ന്ന് തിരക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ബസ് കണ്ടക്ടർമാര്‍ക്ക് ടിക്കറ്റ് നല്കാന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് ബി.എം.ടി.സി സ്മാർട്ട് കാർഡിനെ കുറിച്ച് ആലോചിച്ചത്.മെട്രോയിലേതിന് സമാനമായ രീതിയില്‍തന്നെയാണ് ബസുകളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. യാത്ര തുടങ്ങുന്നതിന് മുമ്പും യാത്രക്ക് ശേഷവും കാര്‍ഡ് ബസുകളിലെ സെന്‍സറില്‍ പതിക്കുകയാണ് ചെയ്യേണ്ടത്.പദ്ധതി ദീര്‍ഘകാലത്തേക്ക് നടപ്പാക്കുന്നത് കോര്പറേഷന് സാമ്പത്തിക ബാധ്യതയാകുമെന്ന് അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.