കെ.​എ​ൻ.​എ​സ്.​എ​സ് ബൊ​മ്മ​ന​ഹ​ള്ളി ക​ര​യോ​ഗം കു​ടും​ബ​സം​ഗ​മം ഉ​ദ്​​ഘാ​ട​നം

ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമം

ബംഗളൂരു: കെ.എൻ.എസ്.എസ് ബൊമ്മനഹള്ളി കരയോഗത്തിന്‍റെ കുടുംബസംഗമം ബെന്നരുഘട്ട റോഡ് വിജയ ബാങ്ക് ലേഔട്ടിൽ നടന്നു. കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികൾ, ശിങ്കാരിമേളം, വിവിധ മത്സരങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.

സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡന്‍റ് ഹരിദാസ് അധ്യക്ഷത വഹിച്ചു. കരയോഗം രക്ഷാധികാരിയും എം.ജെ. ഇൻഫ്രാസ്ട്രക്ചർ സി.എം.ഡിയുമായ ഡോ. പി. അനിൽകുമാർ, ജി.എൻ.എസ്.എസ് കേരള ഘടകം ചെയർമാൻ ഐ.പി രാമചന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എൻ.എസ്.എസ് ബോർഡ്‌ ചെയർമാൻ രാമചന്ദ്രൻ പാലേരി, ജോ. ജനറൽ സെക്രട്ടറി ഹരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Bommanahalli Karayogam family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.