സാ​ഹി​ത്യ സാ​യാ​ഹ്ന​വും പു​സ്ത​ക ച​ർ​ച്ച​യും 16ന്

​ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ഹി​ത്യ സാ​യാ​ഹ്ന​വും പു​സ്ത​ക ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ക്കും. ജൂ​ൺ 16ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് കെ​ങ്കേ​രി സാ​റ്റ​ലൈ​റ്റ് ടൗ​ണി​ലെ ഭാ​നു സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​ര​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി ‘ക​ഥ​യും ജീ​വി​ത​വും’ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മാ​ജം പ്ര​സി​ഡ​ന്റ് അ​ഡ്വ. പ്ര​മോ​ദ് വ​ര​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​തീ​ഷ് തോ​ട്ട​ശ്ശേ​രി എ​ഴു​തി​യ ‘പ​വി​ഴ​മ​ല്ലി പൂ​ക്കും കാ​ലം’ ക​ഥാ​സ​മാ​ഹാ​ര​ത്തെ കു​റി​ച്ചു​ള്ള അ​വ​ലോ​ക​ന​വും ച​ർ​ച്ച​യും ന​ട​ക്കും. ഇ​ന്ദി​ര ബാ​ല​ൻ ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ സ​തീ​ഷ് തോ​ട്ട​ശ്ശേ​രി​യെ ആ​ദ​രി​ക്കും. ക​വി​താ​ലാ​പ​ന​വും ഉ​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Book discussion on 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.