പു​സ്ത​ക പ്ര​കാ​ശ​നം

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം മ​ല്ലേ​ശ്വ​രം സോ​ൺ, ഓ​ണാ​മൃ​തം ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സി.​എ​ച്ച്. പ​ത്മ​നാ​ഭ​ന്റെ ‘ഉ​ദ്യാ​ന ന​ഗ​രി​യി​ലെ ആ​റ് പ​തി​റ്റാ​ണ്ടു​ക​ൾ’ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. മ​ല്ലേ​ശ്വ​രം സോ​ൺ ചെ​യ​ർ​മാ​ൻ പോ​ൾ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ സു​രേ​ഷ് ബാ​ബു കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ന് പു​സ്ത​കം കൈ​മാ​റി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​ൻ കി​ഷോ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ എ.​എ. ബാ​ബു, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. സ​മാ​ജ​ത്തി​ന്റെ മു​ൻ സോ​ൺ ചെ​യ​ർ​മാ​നും പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ എം. ​രാ​ജ​ഗോ​പാ​ൽ, സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ​ൻ.​ഇ പ്ര​സി​ഡ​ന്റ് ഗോ​പി​നാ​ഥ​ൻ, സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.