ബംഗളൂരു: മംഗളൂരു, മണിപ്പാല്‍ എന്നിവിടങ്ങളിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കർണാടക ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു. മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30, 8.45, 11.10, 3, 5.15, 7.30 എന്നീ സമയങ്ങളില്‍ വിമാനത്താവളത്തിലേക്ക് ബസ് പുറപ്പെടും. തിരിച്ച് രാവിലെ 7.40, 10, 12.20, 4.05, 6.25, 8.45 എന്നീ സമയങ്ങളില്‍ ബസ് സർവിസുകള്‍ ലഭ്യമാകും.
ജ്യോതി, ലാല്‍ബാഗ്, കുന്തിക്കന്, കാവൂര്‍ വഴിയാണ് ബസ് പോകുന്നത്. ഒരാള്‍ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്.മണിപ്പാലില്‍നിന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബസ് രാവിലെ 7.15, 8.45, വൈകീട്ട് 5.15 എന്നീ സമയങ്ങളിലും തിരിച്ച് മണിപ്പാലിലേക്കുള്ള ബസുകള്‍ രാവിലെ 10.45, 12.30, രാത്രി 9.15 എന്നീ സമയങ്ങളിലും പുറപ്പെടും. ഒരാള്‍ക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.