ക​ഡ​ബ മ​സ്ജി​ദി​ലെ

സി.​സി.​ടി.​വിയി​ൽ പ​തി​ഞ്ഞ

യു​വാ​ക്ക​ളു​ടെ ദൃ​ശ്യം

മ​സ്ജി​ദ് മു​റ്റ​ത്ത് ജ​യ് ശ്രീ​റാം വി​ളി​; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ക​ഡ​ബ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ർ​ദ​ല ബ​ദ്‍രി​യ ജു​മാ​മ​സ്ജി​ദ് മു​റ്റ​ത്ത് ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ ജ​യ് ശ്രീ​റാം വി​ളി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പ​ള്ളി ഇ​മാം ഉ​ണ​ർ​ന്ന​തോ​ടെ ആ​ക്ര​മി​ക​ൾ സ്ഥ​ലം​വി​ട്ടു. പ​ള്ളി​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രാ​ളെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​നി​നെ​ലെ സൂ​ഡ്ലു​വി​ലെ കെ. ​കീ​ർ​ത്ത​നാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്.

കൂ​ട്ടാ​ളി കൈ​ക്ക​മ്പ ന​ട്തോ​ട​യി ​ലെ സ​ചി​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ക​ഡ​ബ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ന​ന്ദ​ൻ, ഉ​പ്പി​ന​ങ്ങാ​ടി പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Calling Jai Shriram in the courtyard of the mosque; One is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.