ബംഗളൂരു: മഹാരാഷ്ട്ര-കർണാടക അതിർത്തിയിൽ ബസവകല്യൺ താലൂക്കിലെ ഉജലംബ ഗ്രാമത്തിൽ കർണാടക പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ കഞ്ചാവ് കൃഷി കണ്ടെത്തി. ബീദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബസവന്ത് എന്ന മഹാരാഷ്ട്ര കർഷകന്റെ കർണാടക സർവേ നമ്പരിൽപെട്ട ഭൂമിയിൽ തെഗരി തോട്ടം മറവിലാണ് കഞ്ചാവ് വളർത്തിയത്. വെട്ടി നശിപ്പിച്ച കഞ്ചാവ് ചെടികൾക്ക് രണ്ടുകോടി രൂപ വിലവരുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പ്രദീപ് ഗുണ്ടി പറഞ്ഞു.
കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡ് നടത്തിയത്. കൃഷിയിടത്തിലെ തൊഗരി വിളകൾക്കിടയിലെ കഞ്ചാവ് ചെടികൾ ആറ് അടിയോളം ഉയരത്തിൽ വളർന്നിരുന്നു. പൊലീസ് സംഘം 700ലധികം കഞ്ചാവ് ചെടികൾ പിഴുതെറിഞ്ഞു. കൂടുതൽ മേഖലയിലേക്ക് റെയ്ഡ് വ്യാപിപ്പിക്കും. പ്രതികൾ ഒളിവിലാണെന്ന് എസ്. പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.