ബംഗളൂരു: ജാതി അധിക്ഷേപം ആരോപിച്ച് കേസെടുത്തതിനെതിരെ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കമലാപുര താലൂക്കിൽ ലഡമുഗലി ഗ്രാമത്തിലെ നിഖിൽ പൂജാരി (23) ആണ് ബുധനാഴ്ച രാത്രി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുമ്പ് ഗ്രാമോത്സവത്തിനിടെയുണ്ടായ നിസ്സാര പ്രശ്നത്തിന്റെ പേരിൽ രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും ഗ്രാമത്തിലെ മുതിർന്നവർ ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഒരു വിഭാഗം ജാതി അധിക്ഷേപം ആരോപിച്ച് പരാതി നൽകി. ഇതേ തുടർന്ന് നിഖിൽ ഉൾപ്പെടെ നിരവധി പേർക്കെതിരെ നരോണ പൊലീസ് കേസെടുത്തിരുന്നു.
നിഖിൽ ആത്മഹത്യ ചെയ്തതിന് ശേഷം ഒരു വിഭാഗം ഗ്രാമത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും നീതി ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമീഷണർ ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്നതിനായി മൃതദേഹം ട്രാക്ടറിൽ കലബുറഗിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രാദേശിക നേതാക്കളുമായി ഫോണിൽ സംസാരിച്ച് സംഭവത്തെക്കുറിച്ച് വിവരങ്ങൾ ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.