ബംഗളൂരു: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച കർണാടകയിൽ 13,000 കോടിയുടെ പദ്ധതികൾക്ക് തുടക്കമിടും. ഉത്തര കർണാടക മേഖലയിൽ 6975 കോടിയുടെ 15 പദ്ധതികൾക്ക് പച്ചക്കൊടി കാട്ടുന്ന മന്ത്രി 6168 കോടിയുടെ റോഡ് പദ്ധതികളുടെ ഉദ്ഘാടന-ശിലാസ്ഥാപന കർമങ്ങൾ നിർവഹിക്കും.
പ്രത്യേക വിമാനത്തിൽ രാവിലെ ബെളഗാവിയിൽ എത്തുന്ന മന്ത്രി 12.30ന് സ്റ്റേഡിയത്തിൽ പരിപാടിയിൽ പങ്കെടുക്കും. 2.30ന് ശിവമൊഗ്ഗ നെഹ്റു മൈതാനിയിൽ പൊതുയോഗത്തിൽ സംസാരിക്കും. 3.15ന് ഔദ്യോഗിക ചടങ്ങുകൾ നിർവഹിക്കും. ബംഗളൂരു ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ സമയം ചെലവിടുന്ന മന്ത്രി വെള്ളിയാഴ്ച രാവിലെ മഹാരാഷ്ട്രയിലേക്കു പോവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.