ബംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ യു.കെ.ജി വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചു.
ഡി.ആർ.ഡി.ഒയിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ സയന്റിസ്റ്റ് നൂർ മുഹമ്മദ് മുഖ്യാതിഥിയായി. കുട്ടികളുമായി ശാസ്ത്ര വിചാരങ്ങൾ അദ്ദേഹം പങ്കുവെച്ചു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് ആശംസ നേർന്നു. ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറി പി.സി. ജോണി, വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ, യുവജനവിഭാഗം ചെയർമാൻ രാഹുൽ എന്നിവർ വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി. അനുപമ, സരിത, ബെസ്സി, പ്രെക്സി, രഞ്ജിത്ത്, ജി. ശിവപ്രകാശ് എന്നിവർ സംസാരിച്ചു.
വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആക്ടിങ് പ്രിൻസിപ്പൽ ബിജു സുധാകർ, വൈസ് പ്രിൻസിപ്പൽ രശ്മി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.