ബംഗളൂരു: ഗതാഗത നിയമലംഘനത്തിന്റെ പേരിൽ വ്യാജ ചലാൻ വാട്സ് ആപ്പിലൂടെ അയച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി ബംഗളൂരു പൊലീസ് അറിയിച്ചു. വാട്സ് ആപ്പിലൂടെ ട്രാഫിക് പൊലീസ് ചലാനോ ലിങ്കുകളോ അയക്കുന്നില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ അകപ്പെടരുതെന്നും മുന്നറിയിപ്പ് നൽകി.
മാസത്തോളമായി നഗരത്തിലെ നിരവധി പേർക്കാണ് തട്ടിപ്പ് സന്ദേശങ്ങൾ ലഭിച്ചത്. ഗതാഗത നിയമലംഘനത്തിന് പിഴയുണ്ടെന്നും ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ആപ്പിലൂടെ പിഴയടക്കാമെന്നുമാണ് വാഹന നമ്പറും ഉടമയുടെ പേരും ഉൾപ്പെടെയുള്ള സന്ദേശം പറയുന്നത്.
ഉടമകൾ ലിങ്കിലൂടെ ലഭിക്കുന്ന ആപ് ഡൗൺലോഡ് ചെയ്ത് തുക അടക്കുകയാണ്. ഇത്തരം ആപ് ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിലെ മറ്റു വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. വാഹനനമ്പറും ഉടമയുടെ പേരും ഫോൺ നമ്പറും എങ്ങനെയാണ് തട്ടിപ്പുകാർക്ക് ലഭിക്കുന്നതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ട്രാഫിക് പൊലീസും സൈബർ ക്രൈം പൊലീസും അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.