ചെന്നൈ എഗ്മോർ എക്സ്പ്രസ് സമയത്തിൽ മാറ്റം

മംഗളൂരു: തിങ്കളാഴ്ച മുതൽ ഏതാനും ട്രെയിനുകളുടെ സർവിസ് സമയങ്ങളിൽ മാറ്റം വരുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രല്‍ എക്സ്പ്രസ് അഞ്ച് മിനിറ്റ് നേരത്തെ തിരൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി സ്റ്റേഷനുകളില്‍ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യും. 1.15ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.20നാണ് പാലക്കാട് എത്തിച്ചേരുന്നത്.

തിരൂരിന് മുമ്പ് കുറ്റിപ്പുറം വരെയുള്ള സമയത്തിലും ഫറോക്കിനു ശേഷം കോഴിക്കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല. മംഗളൂരുവിലേക്കും പതിവ് പോലെ സർവിസ് നടത്തും. കണ്ണൂർ, കാസർകോട് വഴി സർവിസ് തുടരുന്ന ട്രെയിൻ വൈകീട്ട് 7.00 മണിക്കാണ് മംഗളൂരൂ സെൻട്രല്‍ സ്റ്റേഷനിലെത്തിച്ചേരുക.

Tags:    
News Summary - Chennai Egmore Express Change in time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.