ബംഗളൂരു: ബംഗളൂരു വഴി ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിനും മൈസൂരുവിനുമിടയിൽ സർവിസ് നടത്തുന്ന വന്ദേഭാരത് വീക്ക്ലി സ്പെഷ്യൽ ട്രെയിൻ നീട്ടി. മാർച്ച് 27ന് ഈ ട്രെയിൻ സർവിസ് നടത്തുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
ജനുവരി 31 വരെയായിരുന്നു ഈ ട്രെയിൻ സർവിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ടിക്കറ്റ് നിരക്ക്, കോച്ചുകളുടെ എണ്ണം, സ്റ്റോപ്പുകൾ, ട്രെയിൻ സമയം എന്നിവയിൽ മാറ്റമില്ല.
ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേഭാരത് വീക്ക്ലി എക്സ്പ്രസ് സ്പെഷൽ (06037), മൈസൂരു- ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വന്ദേഭാരത് വീക്ക്ലി എക്സ്പ്രസ് സ്പെഷ്യൽ (06038) എന്നിവ എല്ലാ ബുധനാഴ്ചകളിലും സ്പെഷ്യൽ നിരക്കിൽ സർവിസ് നടത്തും.
രാവിലെ 5.50ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 12.20ന് മൈസൂരുവിലെത്തും.
തിരിച്ച് മൈസൂരുവിൽനിന്ന് കാട്പാടി ജങ്ഷൻ, കെ.എസ്.ആർ ബംഗളൂരു സിറ്റി ജങ്ഷൻ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്.
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ചെന്നൈയിൽനിന്നും മൈസൂരുവിൽനിന്നും ഇതേ സമയങ്ങളിൽ മറ്റൊരു വന്ദേഭാരത് കൂടി (ട്രെയിൻ നമ്പർ: 20607/20608) സർവിസ് നടത്തുന്നുണ്ട്. ഇത് സാധാരണ വന്ദേഭാരത് നിരക്കിലാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.