ബംഗളൂരു: കർണാടകയിൽ ബസ് ചാർജ് വർധിപ്പിക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെള്ളാരി ജിൻഡാൻ എയർപോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഗാരന്റി പദ്ധതികൾക്കായി 65,000 കോടി രൂപ അനുവദിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനായാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ വർധനവ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കേന്ദ്രസർക്കാറിന്റെ ഇടപെടലിൽ പെട്രോൾ വില 72 രൂപയിൽനിന്ന് 100ലേക്ക് ഉയർന്നു. ഇപ്പോഴത്തെ വില വർധന പൂർണമായും സംസ്ഥാനത്തിന്റെ വികസനത്തിനാണെന്നും ഈ പണം ഗാരന്റി പദ്ധതികൾക്കല്ല ഉപയോഗിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.