ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്.എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ രാജാജി നഗർ, സർവജ്ഞ മണ്ഡലങ്ങൾക്ക് ജയം.
ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ രാജാജി നഗർ മറുപടിയില്ലാത്ത ഒമ്പതു ഗോളുകൾക്ക് ഗോവിന്ദരാജ നഗറിനെ വീഴ്ത്തി. കവിയരശൻ ഹാട്രിക് നേടി. വൈകീട്ട് മൂന്നിന് നടന്ന രണ്ടാം മത്സരത്തിൽ സർവജ്ഞ നഗർ ഒന്നിനെതിരെ 10 ഗോളുകൾക്ക് വിജയ നഗറിനെ തോൽപിച്ചു.
സുരേന്ദ്ര പ്രസാദ് ഹാട്രിക് നേടി. ശനി, ഞായർ ദിവസങ്ങളിൽ കളിയില്ല. തിങ്കളാഴ്ച രാവിലെ 11.30ന് യശ്വന്ത്പുർ - ശാന്തിനഗർ, 1.30ന് ദാസറഹള്ളി - ബി.ടി.എം ലേഔട്ട്, വൈകീട്ട് മൂന്നിന് രാജാജി നഗർ - ഗാന്ധിനഗർ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. ബംഗളൂരുവിലെ നിയോജക മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് 17 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.