ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ്: ശാ​ന്തി​ന​ഗ​റി​ന് ജ​യം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് (കെ.​എ​സ്എ​ഫ്.​എ) കീ​ഴി​ൽ ബി.​ഡി.​എ​ഫ്.​എ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ശാ​ന്തി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ന് വ​മ്പ​ൻ ജ​യം.

ബാം​ഗ്ലൂ​ർ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത 11 ഗോ​ളു​ക​ൾ​ക്ക് ദാ​സ​റ​ഹ​ള്ളി മ​ണ്ഡ​ല​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യി​ക​ൾ​ക്കു​വേ​ണ്ടി ഷെ​ൽ​ട്ട​ൻ പോ​ൾ, നീ​ൽ ജോ​സ​ഫ്, എ​ഡ്വി​ൻ റൊ​സാ​രി​യോ, അ​ര​വി​ന്ദ് ബാ​ബു എ​ന്നി​വ​ർ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി. ബി.​ടി.​എം ലേ​ഔ​ട്ടും യ​ശ്വ​ന്ത്പു​രും ത​മ്മി​ലു​ള്ള മ​ത്സ​രം ന​ട​ന്നി​ല്ല.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 1.30ന് ​ചാ​മ​രാ​ജ് മ​ണ്ഡ​ല​വും ബ്യാ​ട​രാ​യ​ന​പു​ര മ​ണ്ഡ​ല​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പു​ലി​കേ​ശി ന​ഗ​ർ മ​ണ്ഡ​ല​വും സി.​വി. രാ​മ​ൻ ന​ഗ​ർ മ​ണ്ഡ​ല​വും ത​മ്മി​ൽ മ​ത്സ​രി​ക്കും. ടൂ​ർ​ണ​മെ​ന്റി​ൽ ബം​ഗ​ളൂ​രു​വി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 17 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.

Tags:    
News Summary - Chief Minister's Cup-Shanthinagar wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.