ശിശുദിനം: തനിമ ബംഗളൂരു ചിത്രരചന മത്സരം സംഘടിപ്പിക്കും

ബംഗളൂരു: ശിശുദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്റർ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. അഞ്ചു മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് മത്സരം.

അഞ്ചുമുതൽ എട്ടു വയസ്സ്, എട്ടുമുതൽ 11 വയസ്സ്, 11 മുതൽ 14 വയസ്സ് ഇങ്ങനെ മൂന്നു വിഭാഗങ്ങളായാണ് മത്സരം നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ നവംബർ 13ന് മുമ്പായി അവരുടെ രചനകളുടെ സ്കാൻ കോപി പേരും വയസ്സും കോൺടാക്ട് നമ്പറും ചേർത്ത് thanimabengaluru@gmail.com എന്ന ഇമെയിലിൽ അയക്കണം.

വിജയികൾക്ക് സമ്മാനങ്ങളും പ്രശസ്തി പത്രവും നൽകുമെന്ന് പ്രസിഡന്റ് ആസിഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447746636, 8891994008 നമ്പറിൽ ബന്ധപ്പെടണം.

Tags:    
News Summary - Children's Day: Tanima Bengaluru to organize drawing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.