ബംഗളൂരു: ലുലു മാളിൽ കുട്ടികളുടെ ഒളിമ്പിക്സ് സംഘടിപ്പിച്ചു. ലുലു ലിറ്റിൽ ഗെയിംസ് എന്ന പേരിൽ നടത്തിയ പരിപാടി ലുലു മാളും, ലുലു ഫൺട്യൂറയും ചേർന്ന്, അപ്പോളോ ഹോസ്പിറ്റൽ, ഡിക്കാത്തലൺ, ടോയ്സറസ് എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. പരിപാടിയിൽ മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ഏഴു മാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്കായി വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ഒരുക്കിയത്.
ബേബി ക്രോളിങ്, ബേബി, ഹർഡിൽസ്, വെയിറ്റ് ലിഫ്റ്റിങ് എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ. ലുലു കർണാടക, റീജിയൻ ഡയറക്ടർ ഷെരീഫ് കെ.കെ., ലുലു കർണാടക റീജനൽ മാനേജർ, ജമാൽ കെ.പി. ലുലുമാൾ ബംഗളൂരു, ജനറൽ മാനേജർ കിരൺ പുത്രൻ, അപ്പോളോ ഹോസ്പിറ്റൽ പ്രതിനിധികളായ ഡോ. അഞ്ചൻ കുമാർ ടി.എം, ഡോ. പത്മിനി ബി.വി എന്നിവർ ചേർന്ന് ലുലു ലിറ്റിൽ ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.